ദുബായ് : പ്രമുഖ സ്വർണവജ്രാഭരണ ശൃഖലയായ സ്‌കൈ ജ്വല്ലറിയുടെ ‘വൺ ഡേ വണ്ടേഴ്‌സ് ‘ ദിനമായ ഫെസ്റ്റിവൽ ഓഫ് 22 കാമ്പയിൻ 22-ന് ഞായറാഴ്ച സ്‌കൈ ജ്വല്ലറി ഷോറൂമുകളിൽ ആഘോഷിക്കും. ഏറെ ആദായകരമായ രീതിയിൽ ഈ ദിവസത്തെ ഓഫറുകൾ രാവിലെ 9 മണി മുതൽ വൈകീട്ട് ആറുവരെ ലഭിക്കും.

കുറഞ്ഞ പണിക്കൂലി, പ്രത്യേക ഡിസ്കൗണ്ടുകൾ തുടങ്ങി നിരവധി ഓഫറുകളും ആറ് മണിക്കുശേഷം മറ്റു ഓഫറുകളും തുടരും. പണിക്കൂലിയിൽ ലഭിക്കുന്ന ആനുകൂല്യം ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വർണത്തിന്റെ അളവിലും കൂടുതൽ വാങ്ങാൻ അല്ലെങ്കിൽ മറ്റു ഷോപ്പുകളിൽനിന്ന്‌ വാങ്ങുന്നതിനേക്കാൾ കൂടുതൽ അളവിൽ ഈ ദിവസം സ്കൈ ജ്വല്ലറിയിൽനിന്ന്‌ ലഭിക്കുമെന്നതാണ് ഈ ദിവസത്തിൽ പർച്ചേസ് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ബാബു ജോൺ അറിയിച്ചു. വജ്രാഭരണങ്ങൾക്ക്‌ സ്പെഷ്യൽ ഡിസ്കൗണ്ടിനൊപ്പം രണ്ട് മുതൽ 70 ഗ്രാംവരെ സൗജന്യ സ്വർണനാണയങ്ങളും ഈ ദിവസത്തെ പർച്ചേസുകൾക്കുലഭിക്കും. എല്ലാ പ്രമുഖ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് മൂന്ന് മുതൽ 12 മാസം വരെ ഈസി പേയ്‌മെന്റ് പ്ലാനും ഷോറൂമുകളിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.