ദുബായ് : ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിപ്പിച്ച് പ്രവാസി ഇന്ത്യ ദുബായ് നോർത്ത് ‘ദ്വീപ് കവിതകൾ’ എന്നപേരിൽ കവിസദസ്സ് സംഘടിപ്പിച്ചു.

ഓൺലൈൻ വഴി നടന്ന പരിപാടി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. പ്രവാസി ഇന്ത്യ പ്രസിഡന്റ് അരുൺ സുന്ദർരാജ് അധ്യക്ഷത വഹിച്ചു.

പ്രവാസി ഇന്ത്യ യു.എ.ഇ. പ്രസിഡന്റ് അബുലൈസ് എടപ്പാൾ, അനസ് മാള എന്നിവർ സംസാരിച്ചു.

വീരാൻകുട്ടി, മുരളി മംഗലത്ത്, പി. ശിവപ്രസാദ്, ഷാജി ഹനീഫ്, എം.ഒ. രഘുനാഥ്, റസീന കെ.പി., ബഷീർ മുളിവയൽ, ഹുസൈൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. നൈസാം ഹസൻ സ്വാഗതവും മനാഫ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.