ഷാർജ : യു.എ.ഇ.യിൽനിന്ന് നാട്ടിലെത്തിയവർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ആരോഗ്യ മന്ത്രിയും ബന്ധപ്പെട്ടവരും നടപടികൾ സ്വീകരിക്കണമെന്ന് ഷാർജ ദൈദ് മലയാളി അസോസിയേഷൻ ആവശ്യപ്പെട്ടു. ജൂൺ 23 മുതൽ യാത്രാവിലക്ക് നീങ്ങുന്നതോടെ നിലവിൽ വിസയുള്ള പ്രവാസികൾക്കത് ഉപകാരമാകുമെന്നും അസോസിയേഷൻ വൈസ് പ്രസിഡന്റ് ജഗദീഷ് കൊച്ചിക്കൽ അഭിപ്രായപ്പെട്ടു.