കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,490 രൂപയായി. ചൊവ്വാഴ്ച പവന് 36,200 രൂപയും ഗ്രാമിന് 4,525 രൂപയുമായിരുന്നു. ജൂലായ് ഒന്നിന് 35,200 രൂപയായിരുന്ന സ്വർണ വില ഈ മാസം 15-നാണ് 36,000 കടന്നത്. ജൂൺ 30-ന് 35,000 രൂപയായിരുന്നു സ്വർണ വില. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില കുറയുന്നത്. ഒരു ട്രോയ് ഔൺസ് തനിത്തങ്കത്തിന് (31.1 ഗ്രാം) 1,801 ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.