കൊച്ചി : വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈൽ ഫോണുകൾ, ടാബുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുന്ന ‘റീസ്റ്റാർട്ട് ഇന്ത്യ വിദ്യാധൻ ഗോൾഡ് ലോൺ’ പദ്ധതിക്ക് മുത്തൂറ്റ് ഫിൻകോർപ്പ് തുടക്കം കുറിച്ചു. രാജ്യമൊട്ടാകെയായി ആദ്യം അപേക്ഷിക്കുന്ന ഒരു ലക്ഷം പേർക്കാണ് ഈ പദ്ധതിയിൽ വായ്പ നൽകുക. ആറു മാസ കാലാവധിയിൽ പരമാവധി 10,000 രൂപ വരെ നൽകുന്ന വായ്പകളിൽ ആദ്യത്തെ 90 ദിവസത്തേക്ക്‌ പലിശ ഈടാക്കുകയില്ല. പ്രോസസിങ് ചാർജും ഇല്ല.