അബുദാബി : യു.എ.ഇ.യുടെ കോവിഡ് പ്രതിരോധ സഹായങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ കൊമോറോയിലേക്ക് യു.എ.ഇ. മൂന്നുലക്ഷം ഡോസ് കോവിഡ് വാക്സിൻ കയറ്റിയയച്ചു. വ്യോമമാർഗം ഒമ്പത് മെട്രിക് ടൺ മെഡിക്കൽ ഉത്പന്നങ്ങളും വാക്സിനൊപ്പം യു.എ.ഇ. ലഭ്യമാക്കിയിട്ടുണ്ട്.

കൊമോറോയുടെ തലസ്ഥാനമായ മൊറോണിയിൽ പ്രസിഡന്റ് അസാലി അസോമാനി, കൊമോറോയിലെ യു.എ.ഇ. സ്ഥാനപതി സായിദ് അൽ മഖ്‌ബാലി എന്നിവർ ചേർന്ന് മരുന്നുകൾ ഏറ്റവുവാങ്ങി. സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് യു.എ.ഇ. ലഭ്യമാക്കിയ സഹായം ഏറെ വിലമതിക്കുന്നതാണെന്നും നന്ദി അറിയിക്കുന്നതായും അസാലി പറഞ്ഞു. ലോകത്തിന് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുകയെന്ന യു.എ.ഇ. നയത്തിന്റെ ഭാഗമായാണിതെന്ന് മഖ്‌ബാലി പറഞ്ഞു.