അബുദാബി : ‘മ്മടെ തൃശ്ശൂർ’ എന്ന യു.എ.ഇ. കൂട്ടായ്മ കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് ജൂലായ് 24-ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ചുള്ള മത്സരങ്ങൾ സൂമിൽ ഓൺലൈനായാണ് നടക്കുക. 12 രാജ്യങ്ങളിൽനിന്നുള്ള 500 കുട്ടികൾ ഭാഗമാകും. പ്രശസ്ത ചിത്രകാരന്മാർ വിധിനിർണയം നടത്തും. വിവരങ്ങൾക്ക് - 0526722415.