ഷാർജ : ഈന്തപ്പഴയിനങ്ങളുടെ പ്രത്യേകതകൾ വിശദമാക്കുന്ന അഞ്ചാമത് അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ വ്യാഴാഴ്ചമുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ നടക്കും.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഇത്തവണ നിരവധി പ്രത്യേകതകളോടെയാണ് മേള നടക്കുക.

ഈന്തപ്പഴ കർഷകരെയും പ്രാദേശിക വിപണിയെയും അപൂർവയിനം ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരങ്ങളും നടക്കും. 2000 ദിർഹം മുതൽ 30,000 ദിർഹം വരെയുള്ള സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക.

പ്രാദേശികമായി വിളയിച്ച മാമ്പഴം, ചുവപ്പും മഞ്ഞയും നിറമുള്ള അത്തിപ്പഴം എന്നിവയുടെ പ്രത്യേക പ്രദർശനവും നടക്കും. രാവിലെ എട്ടുമണി മുതൽ രാത്രി 10 മണി വരെ മേള നടക്കും.