കൊച്ചി : പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബർ പ്ലാൻ ബി.എസ്.എൻ.എൽ. അവതരിപ്പിച്ചു. 30 എം.ബി.പി.എസ്. വേഗമുള്ള ഇന്റർനെറ്റും ഒപ്പം ഇന്ത്യയിൽ എവിടേക്കും എല്ലാ നെറ്റ് വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് ഈ പ്ലാനിൽ ലഭിക്കുക.

പുതിയ വരിക്കാർക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ‘ഫൈബർ എക്സ്പീരിയൻസ്’ എന്ന ഈ ഓഫർ ലഭിക്കുക. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിലേക്കോ മറ്റ് തിരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാവുന്നതാണ്.