ദുബായ് : സീസണിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയുമായി സ്വർണ, വജ്രാഭരണ ശൃംഖലയായ സ്കൈ ജ്വല്ലറി.
എല്ലാ മാസവും 22-ന് ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് സ്കൈ ജ്വല്ലറി ഫെസ്റ്റിവൽ ഓഫ് 22 ഒരുക്കിയത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും നല്ല കളക്ഷനുകൾ, സൂപ്പർ ഡീൽ തുടങ്ങി ഒട്ടനവധി ഓഫറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഓഫറുകൾ പ്രയോജനപ്പെടുത്തി കൂടുതലാളുകൾ മുന്നോട്ട് വന്നതായി സ്കൈ ജ്വല്ലറി മാനേജിങ് ഡയറക്ടർ ബാബു ജോൺ പറഞ്ഞു. കൂടാതെ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും ലഭിക്കും. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് വരയൊണ് ആനുകൂല്യങ്ങൾ ലഭിക്കുക.