ഷാർജ : കുട്ടികൾക്കും യുവാക്കൾക്കുമായി സംഘടിപ്പിക്കുന്ന ഷാർജ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. മേളയുടെ എട്ടാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ഒക്ടോബറിലാണ് മേള. 12 മുതൽ 20 വയസ്സിനിടയിൽ ലുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അവസാന തീയതി ഏപ്രിൽ 15. അപേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ജൂൺ 17- ന് പ്രത്യേക അഭിമുഖം നടത്തും. അപേക്ഷാഫോമുകൾക്ക്: https://siff.ae/child-jury-form-2021/