ദുബായ് : രണ്ടു കോവിഡ് പരിശോധനാകേന്ദ്രങ്ങൾകൂടി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) തുടങ്ങി. അൽ സഫാ ഹെൽത്ത് സെന്റർ, നാദ് അൽ ഷെബ സെന്റർ എന്നിവിടങ്ങളിലാണ് പരിശോധനാസംവിധാനം.
ഡി.എച്ച്.എ. ആപ്പ് വഴിയോ 800342 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വേണം പരിശോധനയ്ക്കെത്താൻ. ഇവകൂടാതെ നാദ് അൽഹമർ, അൽ മൻകൂൾ, അൽ തവാർ, റാഷിദിയ മജ്‌ലിസ്, ജുമൈറ വൺ പോർട്ട് മജ്‌ലിസ്, അൽ നാസർ ക്ലബ്ബ് എന്നിവിടങ്ങളിലും മാൾ ഓഫ് എമിറേറ്റ്‌സ്, ദേര സിറ്റി സെന്റർ എന്നിവിടങ്ങളിലും പരിശോധനാ സംവിധാനങ്ങളുണ്ട്.