ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയെ തിരഞ്ഞെടുത്തു. സജ്ജാദ് നാട്ടിക അഞ്ചാം തവണയും പ്രസിഡന്റായി. മുഹമ്മദ് മൊഹിദീൻ ( ജന. സെക്ര.) രാജേഷ് ഉത്തമൻ (ഖജാ.), ഷനൂജ് നമ്പ്യാർ (വൈസ്‌പ്രസി.), വിദ്യാധരൻ എരുത്തിനാട് (ജോ.സെക്ര.), ഷിനു ബേബി ( സഹ.ഖജാ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബാസിം ബഷിർ ( കലാ വിഭാഗം ), രാജീവ് പിള്ള (സാഹിത്യം ), ബിനു ബേബി ( ശിശു യുവജനക്ഷേമ വിഭാഗം ), റാഷിദ് പൊന്നാണ്ടി (വെൽഫെയർ ആൻഡ് ചാരിറ്റി), പ്രസൂദൻ (കായികം ), പി. കെ. മൊയ്ദീൻ ( വനിതാ വിഭാഗം), സുലൈമാൻ എസ്.എ. ( പൊതുമരാമത്ത്) എന്നിവർക്കാണ് ഉപസമിതിയുടെ ചുമതലകൾ.
സി.ഐ. തമ്പി, മാത്യു എബ്രഹാം, സുലൈമാൻ ഷാ (തിരഞ്ഞെടുപ്പ് കമ്മിഷണർമാർ), നവാസ് ഹമീദ്, ദിവാകരൻ ഷിജു (ഓഡിറ്റർമാർ) എന്നിവരേയും വാർഷിക യോഗം തിരഞ്ഞെടുത്തു.