ഷാർജ : ഇന്ത്യൻ അസോസിയേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട വാക്സിനേഷൻ ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന വാക്സിനേഷൻ യജ്ഞത്തിൽ 650 പേർ കുത്തിവെപ്പെടുത്തു. സിനോഫാം വാക്സിനാണ് നൽകുന്നത്. ഒട്ടേറെ മലയാളി കുടുംബങ്ങളടക്കം വാക്സിനേഷനിൽ പങ്കെടുത്തു. ഈ മാസം 29, 30 തീയതികളിൽ രണ്ടാംഘട്ട വാക്സിനേഷൻ ഇന്ത്യൻ അസോസിയേഷനിൽ തുടങ്ങും.

2000 ഡോസ് വാക്സിൻ ആദ്യഘട്ടത്തിൽ നൽകാൻ സാധിക്കുമെന്ന് അസോസിയേഷൻ അധികൃതർ അറിയിച്ചു. ആവശ്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തെത്തുമ്പോൾ എമിറേറ്റ്സ് ഐ.ഡി. കാർഡ് കോപ്പിയും കരുതണം.