ദുബായ് : സ്വർണ വജ്രാഭരണ വിൽപ്പനശൃംഖലയായ സ്‌കൈ ജൂവലറിയുടെ സ്വർണാഘോഷം വ്യാഴാഴ്ച എല്ലാശാഖകളിലും ഒരുക്കി. എല്ലാമാസവും 22-ാം തീയതി ഉപഭോക്താക്കൾക്ക് വമ്പിച്ച പർച്ചേസിനുള്ള അവസരമാണ് ലഭിക്കുന്നത്. കുറഞ്ഞ പണിക്കൂലി, നല്ല കളക്ഷനുകൾ, സൂപ്പർഡീൽ തുടങ്ങി ഒട്ടനവധി ഓഫറുകളാണ് ഈ ദിവസത്തിൽ ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

വിപണിയിലെ ഏറ്റവുംകുറഞ്ഞ പണിക്കൂലിയിൽ ഏറ്റവുംകൂടുതൽ സ്വർണം സ്വന്തമാക്കുകയാണ് ഈ അവസരത്തിലൂടെ ഉപഭോക്താക്കൾ ചെയ്യുന്നതെന്ന് സ്കൈ ജൂവലറി മാനേജിങ്ങ് ഡയറക്ടർ ബാബുജോൺ വ്യക്തമാക്കി. വജ്രാഭരണ പർച്ചെയ്‌സുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ടും ഒപ്പം ഒട്ടേറെ ഡിസൈനുകളും കളക്ഷനുകളും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതുമണിമുതൽ വൈകുന്നേരം ആറുമണി വരെ കൂടുതൽ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കുവാൻ കൂടുതൽ സമയവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈദ്, അക്ഷയ ത്രിതീയ തുടങ്ങിയ ദിനങ്ങളിൽ സ്വർണം വാങ്ങുവാൻ അനുയോജ്യമായരീതിയിൽ ബുക്ക് ചെയ്യുവാനുള്ള അവസരവുമുണ്ട്. വിലയുടെ പത്തുശതമാനംമാത്രം നൽകി ബുക്ക് ചെയ്യാം. ക്രെഡിറ്റ് കാർഡ് പർച്ചെ‌യ്‌സുകൾക്ക് മൂന്നുമുതൽ 12 വരെ മാസം ഉള്ള ഈസി പേയ്‌മെന്റ്‌ പ്ലാനും ഷോറൂമുകളിൽ ലഭ്യമാണ്. പഴയ ആഭരണങ്ങൾ മാറ്റി പുതിയ സ്വർണാഭരണങ്ങൾ എടുക്കുവാനുള്ള അവസരം, സ്വർണനാണയങ്ങൾക്കു പണിക്കൂലി സൗജന്യം തുടങ്ങിയ ആനുകൂല്യങ്ങളും ഈ ദിവസം ലഭിക്കും.