ഷാർജ : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ചൊവ്വാഴ്ച ആറുമണിക്ക് ഷാർജ റൂവി ഹോട്ടൽ അപ്പാർട്ട്‌മെന്റിൽ നടക്കും. ഗുരുവിചാരധാര യു.എ.ഇ. കമ്മിറ്റിയാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. സാമൂഹികപ്രാർഥന, ഭജൻ, ഗുരു പുഷ്പാഞ്ജലി, മഹാപ്രസാദം എന്നിവയുണ്ടായിരിക്കും. കോട്ടയം അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധർമ ചൈതന്യസ്വാമി പ്രഭാഷണം നടത്തും.