ദുബായ് : കോവിഡ് വാക്സിനും സാധാരണ ഫ്‌ളൂ വാക്സിനും എടുക്കുന്നതിനിടയിൽ ഏറ്റവുംകുറഞ്ഞത് മൂന്നാഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് അബുദാബി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പനിക്കും ജലദോഷത്തിനുമുള്ള ഫ്‌ളൂ വാക്‌സനും കോവിഡ് വാക്സിനും എടുക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇടവേള ഉണ്ടായിരിക്കണം.

ഘടനയുടെകാര്യത്തിൽ രണ്ടും തികച്ചും വ്യത്യസ്തമാണെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ ഇൻഫെക്ഷൻ ഡിസീസസ് സെക്ടർ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ഒക്ടോബർ മുതൽ ഏപ്രിൽ വരെ യു.എ.ഇ.യിൽ സാധാരണ കാണുന്ന ഫ്‌ളൂവിനെതിരേയുള്ള ബോധവത്കരണത്തിന് ആരോഗ്യവകുപ്പ് തുടക്കംകുറിച്ചിട്ടുണ്ട്.