അബുദാബി : കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച റാസൽഖൈമ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇരുഭാഗത്തേക്കും രണ്ടുവീതം സർവീസുകളാണ് നിലവിലുള്ളത്.

രാവിലെ 10 മണിക്കും വൈകീട്ട് മൂന്ന് മണിക്കും റാസൽഖൈമയിൽനിന്ന് അബുദാബിയിലേക്കും ഉച്ചയ്ക്ക് 2.30-നും വൈകീട്ട് 7.30-നും അബുദാബിയിൽനിന്ന് റാസൽഖൈമയിലേക്കും സർവീസ് നടത്തും. റാസൽഖൈമയിൽനിന്ന് അബുദാബിയിലേക്ക് 45 ദിർഹവും അബുദാബിയിൽനിന്ന് റാസൽഖൈമയിലേക്ക് 35 ദിർഹവുമാണ് നിരക്ക്. യാത്രക്കാർ കോവിഡ് സുരക്ഷാനിയമം കർശനമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.