ദുബായ് : യു.എ.ഇ.യുടെ 100 മില്യൻ മീൽസ് പദ്ധതിയുടെ ഭാഗമായി ദുബായിലെ പല പ്രദേശങ്ങളിലും ദുബായ് ഐ.എം.സി.സി. സന്നദ്ധപ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ദുബായ് ജെബൽ അലി ഭാഗങ്ങളിൽ നാല് മാസമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായർക്ക് ദുബായ് ഐ.എം.സി.സി. സെക്രട്ടറി അഷ്റഫ് ഉടുംബന്തലയുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകി. മുസ്തു ഏരിയാൽ, കരീംമല്ലം, അൻവർ തുടങ്ങിയവർ പങ്കെടുത്തു.