അജ്മാൻ : യു.എ.ഇ.യിലെ കണ്ണൂർജില്ലക്കാരുടെ കൂട്ടായ്മയായ വെയ്ക് ഓണാഘോഷം സംഘടിപ്പിച്ചു.

അജ്മാനിൽനടന്ന ആഘോഷം മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി മുഖ്യാതിഥിയായിരുന്നു.

നൗഷാദ് കെ.കെ., നജീബ് കാദിരി, നൂറുദ്ദീൻ അബൂബക്കർ, ബാല കെ. നായർ, ടി.പി. സുധീഷ്, അൻസാരി പയ്യാമ്പലം തുടങ്ങിയവർ സംസാരിച്ചു. സി. സതീഷ് സ്വാഗതവും എം.കെ. ഹരിദാസ് നന്ദിയും പറഞ്ഞു. സാമൂഹികപ്രവർത്തകൻ അഡ്വ. ടി.കെ. ഹാഷികിനെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.