ദുബായ് : ലോകത്തെ ഏറ്റവും മികച്ച ക്രോസ്ഫിറ്റ് താരങ്ങളിൽ 40 പേർ പങ്കെടുക്കുന്ന ദുബായ് ക്രോസ്ഫിറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബറിൽ നടക്കും. ഡിസംബർ 16 മുതൽ 18 വരെ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലായിരിക്കും മത്സരം. 10 ലക്ഷം ദിർഹമാണ് സമ്മാനത്തുക.

20 പുരുഷൻമാരും 20 വനിതകളുമാണ് പങ്കെടുക്കുക. മുൻ ലോക ചാമ്പ്യൻമാരായ ഐസ്‌ലൻഡിന്റെ ആനി തോറിസ്‌ഡോട്ടിർ, ക്രോസ്ഫിറ്റ് ഗെയിംസിൽ രണ്ട് തവണ വിജയിച്ച ആദ്യ വനിത സാമന്ത ബ്രിഗ്‌സ് എന്നിവർ എത്തും. ദുബായ് സ്പോർട്‌സ് കൗൺസിലിന്റെ പിന്തുണയോടെ 2012-ലാണ് ദുബായ് ക്രോസ്ഫിറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത്.