ദുബായ് : അൽ ഐൻ മൃഗശാലയുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്കായി ഓഡിയോ ടൂർ അവതരിപ്പിക്കുന്നു.

ശൈഖ് സായിദ് ഡെസേർട്ട് പഠന കേന്ദ്രത്തിലൂടെ ആകർഷകമായ ഒരു യാത്രയാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. നമ്മുടെ പൈതൃകം, നമ്മുടെ അടയാളം, സായിദിന്റെ കാൽപ്പാടുകൾ, വാസ്തുവിദ്യ എന്നിവയിലൂടെയാണ്‌ ഓഡിയോ ടൂർ നടത്തുക.

അൽ-ഐൻ മൃഗശാലയിലെ ശൈഖ് സായിദ് ഡെസേർട്ട് പഠനകേന്ദ്രം ഡയറക്ടർ മുനീറ ജസീം അൽ ഹൗസാനി പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്തു.

സന്ദർശകർക്ക് വ്യത്യസ്ത അനുഭവം നൽകാനും വിശാലമായ സേവനങ്ങൾ നൽകാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഓഡിയോ ടൂറുകൾ നടത്തി കോവിഡ് സുരക്ഷാ നടപടിക്രമങ്ങൾ കൃത്യമായി നടപ്പാക്കും. അബുദാബിയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും ഇത് സഹായകരമാകും.

നഗരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതിലൂടെ അറിയാനാവും.

വെബ്‌സൈറ്റ് www.alainzoo.ae.