ഷാർജ: കേരള വനിത-ശിശു വികസനവകുപ്പ് ദേശീയതലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ പ്രവാസിവിദ്യാർഥിനി ശ്രീയ രമേശിന് ഒന്നാം സ്ഥാനം.

ശിശുദിനത്തിന്റെ ഭാഗമായി രണ്ടുദിവസം മുമ്പായിരുന്നു ഓൺലൈനിൽ പ്രസംഗമത്സരം സംഘടിപ്പിച്ചത്. 60 പേർ മത്സര രംഗത്തുണ്ടായിരുന്നു. ‘മൗലികാവകാശങ്ങളും കുട്ടികളും’ എന്നതായിരുന്നു പ്രസംഗവിഷയം. ഷാർജ ലീഡേഴ്‌സ് പ്രൈവറ്റ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ശ്രീയ, പയ്യന്നൂർ കാങ്കോൽ സ്വദേശി ടി.വി. രമേശന്റെയും വീണയുടെയും മകളാണ്.