അബുദാബി: രാവിലെയും വൈകീട്ടും തിരക്കേറുന്ന സമയങ്ങളിൽ നഗരത്തിലെ താമസകേന്ദ്രങ്ങൾക്ക് സമീപമുള്ള റോഡുകളിൽ പ്രവേശിക്കുന്നതിന് ഹെവി വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ഹെവി വാഹന ഡ്രൈവർമാർ വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കി വാഹനമോടിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

രാവിലെ ആറരമുതൽ ഒമ്പതുവരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയുമാണ് അബുദാബിയിൽ ഹെവി വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. രാവിലെ ആറരമുതൽ എട്ടര വരെയും വൈകീട്ട് രണ്ടുമുതൽ നാലുവരെയുമാണ് അൽ ഐനിൽ വിലക്ക് നിലനിൽക്കുന്നത്.