ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ മ്യൂസിയം കോൺഫറൻസ് 2025-ന് വേദിയാകാനുള്ള അവസരം ദുബായ് നഗരത്തിന് ലഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അറിയിച്ചു. 27-മത് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ഐകോം) ജനറൽ കോൺഫറൻസിന് 2025-ൽ ദുബായ് വേദിയാകുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

ഇതാദ്യമായാണ് മിഡിലീസ്റ്റിൽ ഐകോം കോൺഫറൻസ് നടക്കുന്നത്. 119 രാജ്യങ്ങളിൽനിന്നുള്ള 20,000 മ്യൂസിയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും സമ്മേളനം. ഇതിനായുള്ള അവസരം ലഭിച്ചത് രാജ്യത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ കരുത്തുപകരുമെന്ന് ശൈഖ് മുഹമ്മദ് കുറിച്ചു.