അബുദാബി: അന്താരാഷ്ട്ര ശിശുദിനാചരണത്തിന്റെ ഭാഗമായി ഗയാതി സെന്ററുമായി ചേർന്ന് ചൈൽഡ് പട്രോളിങ്ങുമായി പോലീസ്. നടപടിക്രമങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും അതിലൂടെ ഊഷ്മളമായ ബന്ധത്തിന് തുടക്കം കുറിക്കുകയുമാണ് ഗയാതി പോലീസ്.

സാമൂഹികസുരക്ഷ, പോലീസ് സാങ്കേതിക സംവിധാനങ്ങൾ, ക്യാമറകൾ എന്നിവയെക്കുറിച്ചെല്ലാം പോലീസ് വിശദീകരിച്ചു. കുട്ടികളുമായുള്ള ഇടപെടലുകൾ സാമൂഹികമൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുമെന്ന് ഗയാതി പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുഹമ്മദ് ഷതീത് അൽ ഖൈലി അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് സമ്മാനങ്ങളും പോലീസ് വിതരണംചെയ്തു.