ദുബായ്: അരൂഹ ടൂർസ് ആൻഡ്‌ ട്രാവൽസിന്റെ യു.എ.ഇ.യിലെ പുതിയ ശാഖ ബർദുബായിൽ അരൂഹ സ്ഥാപകനായ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. റാഷിദ് അബ്ബാസ്, സബീൽ പാലസ് അഡ്മിനിസ്ട്രേറ്റർ റിയാസ് ചേലേരി, മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് എക്സിക്യുട്ടീവ് ഡയറക്ടർ എ.കെ.ഫൈസൽ, ക്യു ഡെവലപ്പേഴ്‌സ് ഡയറക്ടർ ഷമീം മുഹമ്മദ്, മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഡയറക്ടർ എം.പി.അബ്ദുൽ മജീദ്, പി.എം.മുജീബ് റഹ്‌മാൻ എന്നിവർ സന്നിഹിതരായിരുന്നു.

ട്രാവൽ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും ദുബായ് എക്സ്പോ യു.എ.ഇ. വിനോദസഞ്ചാര മേഖലയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഏവർക്കും നന്ദിയറിയിക്കുന്നതായും റാഷിദ് അബ്ബാസ് പറഞ്ഞു. ഗ്ലോബൽ വിസ അസിസ്റ്റൻസ്, യു.എ.ഇ. വിസ സർവീസ്, വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, ഹോളിഡേ പാക്കേജസ് തുടങ്ങി യാത്രാ സംബന്ധമായ എല്ലാ സേവനങ്ങളും ഇന്റർനാഷണൽ ഓപ്പറേഷനിൽ 10 വർഷം പിന്നിടുന്ന അരൂഹയുടെ പുതിയ ശാഖയിൽ നേരിട്ടും വെബ്സൈറ്റിലും ലഭ്യമാണ്.