ദുബായ്: ഖിസൈസ് ലുലു 21-ാം വാർഷികത്തിന്റെ ഭാഗമായി ക്ലബ് എഫ്.എമ്മുമായി ചേർന്ന് സമുദ്രവിഭവങ്ങളുടെ പാചകമത്സരമായ ‘ഫിഷ്ടിവെൽ’ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനത്തിന് അർഹയായ ജസീന ലുലു ഗ്രൂപ്പ് റീജണൽ ഓപ്പറേഷൻ മാനേജർ വി.സി. സലീമിൽനിന്ന് സമ്മാനം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനത്തിന് അർഹയായ ഷന നസ്രീൻ ലുലു ഖിസൈസ് ജനറൽ മാനേജർ മധുപൊതുവാളിൽനിന്ന് സമ്മാനം സ്വീകരിച്ചു. മൂന്നാം സമ്മാനം ലുലു അനീസ് ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ എക്സിക്യുട്ടീവ് സക്കീർ അലിയിൽനിന്ന് ഏറ്റുവാങ്ങി.

21 ദിവസം നീണ്ടുനിൽക്കുന്ന വിപണനമേളയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവും 50 പേർക്ക് രണ്ടര കിലോഗ്രാം സ്വർണവും സമ്മാനമായി നൽകും. ആഘോഷത്തിന്റെ ഭാഗമായി ക്ലബ് എഫ്.എം. ലുലുവിൽ നടത്തിയ റോഡ്ഷോയിൽ പ്രോഗ്രാം ഹെഡ് ആർ.ജെ. നീന. ആർ.ജെ. അമൻ, സ്നേഹ എന്നിവർ പങ്കെടുത്തു. നവംബർ 24 മുതൽ 100 ദിർഹത്തിന് ഷോപ്പിങ് നടത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് നിസാൻ പെട്രോൾ വാഹനം സമ്മാനമായി നൽകും.