അബുദാബി: കലാസൃഷ്ടികളുടെ വേറിട്ട അവതരണവേദിയായ 13-മത് അബുദാബി ആർട്ടിൽ യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്രസഹകരണവകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സന്ദർശനം നടത്തി. മനാറത് അൽ സാദിയാതിൽ അഞ്ചുദിവസം നീണ്ടുനിക്കുന്ന പ്രദർശനത്തിൽ 19 രാജ്യങ്ങളുടെ 49 ഗാലറികളാണുള്ളത്.

ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 190 കലാകാരന്മാർ ഇവിടെ ആർട്ടിന്റെ ഭാഗമാണ്. ശൈഖ് അബ്ദുല്ല വിവിധ രാജ്യങ്ങളുടെ ഗാലറികളിൽ ഒരുക്കിയ കലാസൃഷ്ടികൾ ആസ്വദിച്ചു. അബുദാബി ആർട്ടിൽ ആദ്യമായെത്തിയ ഇന്ത്യയടക്കം 14 രാജ്യങ്ങളുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും സഹിഷ്ണുതാപരവും സഹവർത്തിത്വപരവുമായ മേന്മകളാണ് ഈ കലാവേദിയിലൂടെ ലോകത്തിന് പരിചയപ്പെടുത്തുന്നതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.