അബുദാബി: യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 89 പേർ സുഖം പ്രാപിച്ചു. ഇതുവരെ വൈറസ് സ്ഥിരീകരിച്ച 741,370 പേരിൽ 736,081 പേർ രോഗമുക്തരായി. ആകെ മരണം 2144. 3145 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

സൗദി അറേബ്യയിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരായി. ഒരാൾ മരിച്ചു. ആകെ മരണം 8823 ആയി. ഇതുവരെ വൈറസ് സ്ഥിരീകരിച്ച 549,443 പേരിൽ 538,542 പേർ സുഖം പ്രാപിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 47 പേരുടെ നില ഗുരുതരമാണ്. റിയാദ് 10, ജിദ്ദ അഞ്ച്, മക്ക മൂന്ന്, മദീന മൂന്ന്, ത്വായിഫ്‌ രണ്ട്, ദഹ്റാൻ രണ്ട്, മറ്റിടങ്ങളിൽ ഓരോന്നുവീതം രോഗികൾ എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ രോഗബാധാനിരക്ക്.