ദുബായ് : രാജ്യം ശൈത്യകാലത്തിലേക്ക് കടക്കുമ്പോൾ പല സ്ഥലത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്.

പെട്ടെന്ന് വെള്ളം പൊങ്ങാൻ സാധ്യതയുള്ളതിനാൽ വാദികൾ (ചെറിയ തോടുകൾ) മുറിച്ചുകടക്കുന്നവരും അതുവഴി പോകുന്നവരും ജാഗ്രത പുലർത്തണമെന്ന് യു.എ.ഇ ഊർജ്ജ- അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തോടെ കാണണമെന്നും അതിനാൽ പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.