ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ എവരിഡേ ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു.

ആദ്യമായി വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ മിതമായ നിരക്കിലുള്ള ശേഖരമാണ് പുറത്തിറക്കിയിരിക്കുന്നത്. 750 ദിർഹം, 85 ഒമാനി റിയാൽ, 790 ഖത്തർ റിയാൽ, 65 കുവൈത്ത് ദിനാർ, 900 സൗദി റിയാൽ, 300 എസ്.ജി.ഡി. എന്നീ വിലകളിൽ ആരംഭിക്കുന്ന ഫെസ്റ്റ് യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, സൗദി, സിങ്കപ്പൂർ എന്നിവിടങ്ങളിലെ മലബാർ ഗോൾഡിന്റെ ഷോറൂമുകളിൽ നടക്കും. മൈൻ ഡയമണ്ട് ജ്വല്ലറി, ഇറ അൺകട്ട ഡയമണ്ട്‌സ്, പ്രേഷ്യ പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ബ്രാൻഡുകളിൽ വിവിധ വില നിലവാരത്തിൽ ലഭ്യമാണ്.

ബൃഹത്തായ ലൈറ്റ് വെയ്റ്റ് ആഭരണ ശേഖരം, ഡെയ്‌ലി വെയർ, ഓഫീസ് വെയർ, പാർട്ടി വെയർ തുടങ്ങിയ എല്ലാ വസ്ത്രങ്ങൾക്കൊപ്പവും ധരിക്കാവുന്നവയുണ്ട്. ഓരോ വജ്രാഭരണവും മലബാർ ഗോൾഡിന്റെ 28 ഗുണനിലവാര പരിശോധനകൾ നടത്തിയാണ് ഇറക്കുന്നത്. മികച്ച എക്സ്‌ചേഞ്ച് മൂല്യവുമുണ്ട്.