മദീന : സന്ദർശകർക്ക് മദീന ഖുബാ പള്ളി തുറന്നുകൊടുക്കും. ഇവിടെ പ്രാർഥനയ്ക്കായി തുറന്നുകൊടുക്കാൻ സൗദി ഇസ്‌ലാമിക മന്ത്രാലയം നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങളോടെ 24 മണിക്കൂറും പള്ളി തുറക്കുവാനാണ് നിർദേശം. പള്ളികളും അനുബന്ധ സ്ഥലങ്ങളും അധികൃതർ അണുവിമുക്തമാക്കുന്നുണ്ട്.