റിയാദ് : സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്ത വിദേശികളുടെ വിസയുടെയും ഇഖാമയുടെയും കാലാവധി നീട്ടിനൽകും.

ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തേ വിദേശികളുടെ വിസാ കാലാവധി ജൂലായ് 31 വരെ നീട്ടിനൽകിയിരുന്നു.

എന്നാൽ പല രാജ്യക്കാർക്കും സൗദി ഇപ്പോഴും നേരിട്ട് പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിസയുടെയും ഇഖാമയുടെയും കാലാവധി വീണ്ടും നീട്ടിയത്. ഈ തീരുമാനം കേരളത്തിലുള്ള പതിനായിരക്കണക്കിന് സൗദി പ്രവാസികൾക്ക് ഗുണം ചെയ്യും. ഖത്തർ വഴി ഇപ്പോൾ പ്രവാസികൾ സൗദിയിൽ പ്രവേശിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽനിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കാവുന്ന സാഹചര്യമില്ല.