ഷാർജ : ജീവിതത്തിൽ പാലിക്കേണ്ട നന്മയുടെ പ്രാധാന്യവും ധർമത്തിന്റെ സന്ദേശവും നൽകി പ്രവാസികളും രാമായണവായനയിൽ.

സാംസ്കാരിക കൂട്ടായ്മകളാണ് യു.എ.ഇ. അടക്കമുള്ള ജി.സി.സി. രാജ്യങ്ങളിൽ രാമായണം വായന സംഘടിപ്പിക്കുന്നത്. കോവിഡ് കാലമായതിനാൽ ഓൺലൈൻ സംഗമങ്ങളിലൂടെയാണ് കുടുംബങ്ങൾ കേരളീയരീതിയിൽ രാമായണം വായിക്കുന്നത്. ഷാർജ മന്നം സാംസ്കാരിക സമിതി (മാനസ്) രാമായണവായന സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തോടെ തുടക്കമായി. പ്രവാസി കുടുംബങ്ങളാണ് അതത് വീടുകളിൽ വെച്ച് വായനയിൽ പങ്കെടുക്കുന്നത്.

ഗായകൻ കാവാലം ശ്രീകുമാർ രാമായണ പ്രഭാഷണം നടത്തി. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാണ് രാമായണം ഓർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.