ഷാർജ : കൊല്ലം ചടയമംഗലം സ്വദേശിയും അജ്മാൻ യൂണിവേഴ്‌സിറ്റി ബി.എസ്.സി റാങ്ക് ജേതാവുമായ മുഹമ്മദ് അഫ്‌സൽ നിസാറുദ്ദീന് യു.എ.ഇ.യുടെ ഗോൾഡൻ വിസ ലഭിച്ചു.

അജ്മാനിൽ തന്നെ എം.ബി.എ. പഠിക്കാനൊരുങ്ങുന്ന മുഹമ്മദ് അഫ്‌സൽ ഷാർജ ഇൻകാസ് പ്രവർത്തകൻ എ.കെ. നിസാറുദ്ദീന്റെയും ലത്തീഫയുടെയും മകനാണ്. സഹോദരൻ മുഹമ്മദ് ഫൈസൽ.