ഷാർജ : പ്രവാസി മലയാളികളുടെ നേതൃത്വത്തിലുള്ള സംഗീത ഹ്രസ്വചിത്രം ഉയിരേ പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം ദിവ്യാപിള്ള പ്രകാശനം ചെയ്തു. അജ്മാനിലായിരുന്നു ചിത്രീകരണം. സംവിധാനം അജീവ് ഷാ. നാട്ടിലുള്ള അബു പാറത്തോട്, സോനു കുര്യൻ എന്നിവരാണ് ഗാനരചന. അഭിനേതാക്കൾ നവീൻ ഇല്ലത്ത്, മധു കറവത്ത്, സാഹിത്യരാജ്. സംഗീത സംവിധായകൻ കിരൺജോസിന്റെ സംഗീതത്തിലുള്ള ഗാനം കാർത്തിക് ആലപിച്ചു. മുസ്തഫ അബൂബക്കർ (ക്യാമറ), രാജേഷ് രവീന്ദ്രൻ (എഡിറ്റിങ്), ആശാറാണി (ചമയം) എന്നിവരാണ് മറ്റ്‌ അണിയറപ്രവർത്തകർ.