ദുബായ് : യു.എ.ഇ.യിൽ പുതുതായി നടത്തിയ 255,986 പരിശോധനകളിൽനിന്ന്‌ 1541 കോവിഡ് കേസുകൾകൂടി കണ്ടെത്തി. ആകെ കോവിഡ് കേസുകൾ ഇതോടെ 664,027 ആയി. 24 മണിക്കൂറിനിടെ നാല് പേർകൂടി മരിച്ചു. ആകെമരണം 1904 ആയി. 1502 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി 641,750 ആയി. കോവിഡ് പരിശോധന വ്യാപകമാക്കിയതും വേഗതയേറിയ വാക്സിനേഷൻ നടപടികളുമാണ് യു.എ.ഇ. കോവിഡിനെ പ്രതിരോധിക്കാൻ നടപ്പാക്കിയിട്ടുള്ളത്. ഇതിനകം ജനസംഖ്യയുടെ 77.70 ശതമാനം പേർക്കും കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. ഇതിൽ 68.41 ശതമാനം പേരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം ബലിപെരുന്നാൾ അവധിയായതിനാൽ ആളുകൾ കൂടുതൽ സുരക്ഷ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തുടനീളം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അബുദാബിയിൽ നടപടികൾ കർശനമാക്കിയിരിക്കുകയാണ്.