ദുബായ് : പെരുന്നാൾ ദിനത്തിലും യു.എ.ഇ.യിലെ ചിലയിടങ്ങളിൽ നേരിയതോതിൽ മഴപെയ്തു. ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിലാണ് മഴ കാര്യമായത്. ഇവിടെനിന്നുള്ള മഴയുടെ വീഡിയോദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാവകുപ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മഴയ്ക്ക് സാധ്യതയുള്ളതായി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പൊതുവെ മേഘാവൃതമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ ഇടവിട്ട് പൊടിക്കാറ്റുമുണ്ട്.