ദുബായ് : ചേതന വനിതാവേദിയുടെ സ്ത്രീപക്ഷ കേരളം വെർച്വൽ സെമിനാർ നടന്നു. അഡ്വ. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ഷൈജ ജൂഡ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മുഹമ്മദ് അലി, നാസർ തുടങ്ങിയവർ സംസാരിച്ചു. ബബിത നൂർ സ്വാഗതവും ലെസ്സി നന്ദിയും പറഞ്ഞു.