അബുദാബി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യു.എ.ഇ. നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ മാതൃകാപരമാണെന്ന് കേരളത്തിന്റെ മുൻ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയറ്റേഴ്‌സ് വനിതാവിഭാഗത്തിന്റെ ആഭിഖ്യത്തിൽ നടന്ന 'സ്ത്രീപക്ഷ കേരളം' വെർച്വൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റാണി സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീകല മുല്ലശ്ശേരി, സോണിയ ഷിനോയ് എന്നിവർ സംസാരിച്ചു. ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് സ്ത്രീപക്ഷ കേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്മിത ബാബുരാജ് സ്വാഗതവും ലേഖാ വിനോദ് നന്ദിയും പറഞ്ഞു.