അബുദാബി : മൂടൽമഞ്ഞുള്ള സമയങ്ങളിൽ അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വലിയവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ട്രക്കുകൾ, ബസുകൾ, മറ്റ് ഹെവി വാഹനങ്ങൾ എന്നിവയ്ക്കാണ് വിലക്ക്. മൂടൽ മഞ്ഞിലുണ്ടാവുന്ന അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
നിരത്തിലെ ദൂരക്കാഴ്ച സാധാരണനിലയിലേക്ക് എത്തുന്നത് വരെ വിലക്ക് തുടരും. വകുപ്പിന്റെ തീരുമാനം മുഴുവൻ വാഹന ഉപയോക്താക്കളും പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.