ഫുജൈറ : പയിനിയർ അവാർഡ് ജേതാവ് സജി ചെറിയാനെ ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം ആദരിച്ചു. ഫുജൈറ മീഡിയ പാർക്കിൽ നടന്ന ചടങ്ങിൽ ബി. പത്മകുമാർ അധ്യക്ഷത വഹിച്ചു.
ശില്പാ നായർ ഉപഹാരം കൈമാറി. വിനേഷ് മോഹൻ, ജയപ്രകാശ്, രാജേഷ്, ജിനു ഷമീർ എന്നിവർ സംസാരിച്ചു. പുഷ്പരാജ് സ്വാഗതവും മനു നന്ദിയും പറഞ്ഞു.
സജി ചെറിയാൻ താമസസൗകര്യം ഒരുക്കിക്കൊടുത്ത യു.എ. ഇ. യിൽ കുടുങ്ങിയ സൗദി യാത്രക്കാരും യോഗത്തിൽ പങ്കെടുത്തു.