ദുബായ് : ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഷോപ്പിങ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ ലോഗോ തെളിഞ്ഞു. ലുലുവിന്റെ 200-ാമത് ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതിന്റെ ഭാഗമായാണ് ശനിയാഴ്ച രാത്രി യു.എ.ഇ. സമയം 8.30-ന് ബുർജ് ഖലീഫ പച്ചനിറത്തിൽ പ്രകാശിച്ചത്. ലുലുവിന്റെ ലോഗോയോടൊപ്പം മലയാളത്തിൽ നന്ദി എന്നും ബുർജ് ഖലീഫയിൽ തെളിഞ്ഞു. കോവിഡ് കാലത്തും ഹൈപ്പർമാർക്കറ്റ് ശൃംഖല ശക്തിപ്പെടുത്തിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്. ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിലാണ് ലുലുവിന്റെ 200-ാമത് ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്.
ബുർജ് ഖലീഫയിലും പ്രകാശം പരത്തി ലുലു ഗ്രൂപ്പ്
ലുലു ഹൈപ്പർമാർക്കറ്റ് 200 ഷോറൂമുകൾ തുറന്നതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ശനിയാഴ്ച രാത്രി ലുലുവിന്റെ ലോഗോ തെളിഞ്ഞപ്പോൾ.