അബുദാബി : പൊതു ബസ്‌ സ്റ്റോപ്പിൽ സ്വകാര്യവാഹനങ്ങൾ നിർത്തി ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്താൽ 2000 ദിർഹം പിഴ ചുമത്തുമെന്ന് സമഗ്ര ഗതാഗതകേന്ദ്രത്തിന്റെ (ഐ.ടി.സി.) അറിയിപ്പ്. ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ബസ് സർവീസ് വൈകുന്നതിനും ഇത് കാരണമാവും. ഐ.ടി.സി. സമഗ്ര പരിശോധനയാണ് നഗരത്തിൽ നടത്തുന്നത്. നിയമലംഘകർക്ക് ഒരുവിധ ഇളവും ലഭിക്കില്ല.