ദുബായ് : അപകടകരമാം വിധം വാഹനമോടിച്ച ഇരുപത്തിയൊന്നുകാരനെ ദുബായ് പോലീസ് അറസ്റ്റുചെയ്തു. മറ്റുയാത്രക്കാരുടെ ജീവനുകൂടി ഭീഷണിയാകും വിധത്തിൽ വാഹനമോടിച്ച യുവാവിനെ ഷാർജ പോലീസിന്റെ സഹകരത്തോടെയാണ് അറസ്റ്റ് ചെയ്തതെന്ന് ദുബായ് പോലീസ് അറിയിച്ചു. നേരത്തെ സമാനമായ നിയമലംഘനങ്ങൾ നടത്തിയ യുവാവിനെ കൂടുതൽ നടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. ഗതാഗതനിയമം തെറ്റിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.