അബുദാബി : കോവിഡ് പരിശോധന നിരക്കുയർത്തി യു.എ.ഇ. ആരോഗ്യവകുപ്പ്. 1,92,238 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്.

ഇതുവരെ യു.എ.ഇ.യിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,00,860 ആണ്. ഇവരിൽ 4,83,180 പേർ രോഗമുക്തരായി.

പുതുതായി രോഗം ബാധിച്ചത് 1903 പേർക്കാണ്. 1854 പേർ സുഖം പ്രാപിച്ചു. മൂന്നുപേർ മരിച്ചു. ആകെ മരണം 1559 ആയി ഉയർന്നു. 16,121 പേർ ചികിത്സയിലുണ്ട്.