അബുദാബി : കേരള സോഷ്യൽ സെന്ററിന്റെ ഓൺലൈൻ വിഷു-ഈസ്റ്റർ ആഘോഷം വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് സെന്റർ െഫയ്‌സ്‌ബുക്ക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ സെന്റർ അംഗങ്ങളും ബാലവേദിയും ചേർന്നവതരിപ്പിക്കുന്ന വിഷുക്കണി, ഉയിർത്തെഴുന്നേൽപ്പ്, സംഘഗാനം, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.