ദുബായ് : ആർ.ടി.എ. പാർക്കിങ് ഫീസടയ്ക്കാൻ സ്മാർട്ട് സംവിധാനമായ 'ആപ്പ് ക്ലിപ്സ് ' പുറത്തിറക്കി. പാർക്കിങ് മെഷീനിൽ നിർദേശിക്കുന്ന ക്യൂ.ആർ. കോഡ്‌ സ്കാൻ ചെയ്ത് പണമടയ്ക്കുന്ന രീതിയാണിത്. ഐഫോൺ ഉപയോക്താക്കൾക്കാണ് പ്രാരംഭഘട്ടത്തിൽ ഇതുപയോഗിക്കാൻ കഴിയുക. ഇതൊരു മൊബൈൽ ആപ്ലിക്കേഷനല്ലെങ്കിലും ആർ.ടി.എ. ആപ്പിന്റെ ചില ഘടകങ്ങളിലൂടെയാണ് പ്രവർത്തനം.

ക്യൂ.ആർ. കോഡ്‌ സ്കാൻ ചെയ്താൽ ബാങ്ക് കാർഡുവഴി ഓൺലൈനായി ഫീസടയ്ക്കാൻ കഴിയും. ഇതിനകം 70 ശതമാനം പാർക്കിങ് മെഷീനുകളിലും കോഡുകൾ ലഭ്യമാക്കിക്കഴിഞ്ഞു. ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ആർ.ടി.എ. ലക്ഷ്യങ്ങളുടെ ഭാഗമായാണിത്.