അബുദാബി : ഗതാഗത നിയന്ത്രണത്തിനായി അബുദാബിയിൽ 700 പുതിയ റഡാറുകൾ എത്തുന്നു. അബുദാബി പോലീസും ഫ്രഞ്ച് കമ്പനിയും തമ്മിലുള്ള കരാർ അനുസരിച്ചാണ് പുതിയ റഡാറുകൾ സ്ഥാപിക്കുന്നത്.

അബുദാബിയിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും അടുത്ത 50 വർഷത്തെ പുരോഗതികൾ കണക്കിലെടുത്തുമാണ് ആധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതെന്ന് അബുദാബി പോലീസ് ട്രാഫിക് ടെക്‌നിക്കൽ സിസ്റ്റംസ് മേധാവി മേജർ മുഹമ്മദ് അൽ സാബി അറിയിച്ചു.

റോഡിലെ എല്ലാ ലൈനുകളിലും പോകുന്ന വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനൊപ്പം വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് കഴിവുള്ള റഡാറുകളാണ് സ്ഥാപിക്കുന്നത്.